മുംബൈ: സാൻ ഫ്രാൻസിസ്കോയിൽ 225 ഇന്ത്യക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം തിങ്കളാഴ്ച മുംബൈയിലെത്തി. സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ചയാണ് ഇന്ത്യൻ സർക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിമാനം പുറപ്പെട്ടത്.
കൊവിഡ് -19 വ്യാപനത്തെത്തുടർന്ന് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 50 ദിവസങ്ങൾക്കുശേഷമാണ് എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ മേഖലയിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ 12 രാജ്യങ്ങളിൽ നിന്ന് 15,000 ഇന്ത്യക്കാർ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.