പാകിസ്ഥാന്‍റെ മൂന്ന് യുദ്ധവിമാനങ്ങളാണ് രജൗറി ജില്ലയിലെ നൗഷേര സെക്ടറില്‍ പ്രവേശിച്ചത്.ഒരു എഫ് 16 വിമാനം നൗഷേരയിലെ ലാം വാലിയിൽവച്ച് ഇന്ത്യൻ സേന വെടിവച്ചിട്ടു. ഇതിൽനിന്ന് ഒരാൾ പാരച്യൂട്ടിൽ രക്ഷപ്പെട്ടുവെന്ന്വാർത്താ ഏജൻസി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തി കടന്ന പാകിസ്ഥാന്‍ വിമാനം രജൗറിയില്‍ ബോംബിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തെന്നും പാകിസ്ഥാന്‍സൈനിക വക്താവ് മേജർ ജനറൽ ആസിഫ്ഗഫൂർ അവകാശപ്പെട്ടു. ഒരു വിമാനം പാക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലും വീണെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഇന്നലെ തിരിച്ചടിച്ചതിന് പിന്നാലെ തന്നെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നിരുന്നു. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാകിസ്ഥാനിലെഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ലേ, ജമ്മു, ശ്രീനഗർ, പത്താന്‍കോട്ട് വിമാനത്താവളങ്ങളിൽ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇവിടങ്ങൾ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് സുഗമമായി നീക്കം നടത്താനാണ് നിയന്ത്രണമെന്നാണ്വിശദീകരണം.