ഹോഷംഗാബാദ്: എല്‍പിജി സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എല്‍പിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്കിന് ഹോഷങ്കാബാദ് തവ നദിക്ക് സമീപത്ത് വച്ചാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറും ഒളിവിലാണ്. ട്രക്ക് ഭോപ്പാലിൽ നിന്ന് പിപാരിയയിലേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ട്രക്കിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ ചുറ്റുമുള്ള വയലുകളിലേക്ക് പതിക്കുകയും നിരവധി സ്ഫോടനങ്ങൾക്ക് കാരണമാവുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മധ്യപ്രദേശില്‍ എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്കിന് തീപിടിച്ചു; ആളപായമില്ല - ആളപായമില്ല
ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറും ഒളിവിലാണ്. എൽപിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്ക് ഭോപ്പാലിൽ നിന്ന് പിപാരിയയിലേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്