അസം: ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ ബിശ്വകര്‍മ പൂജക്കിടെ തീപിടിത്തം. നാഗോണ്‍ ജില്ലയിലാണ് സംഭവം. ജില്ലയില്‍ വലിയ രീതിയില്‍ പവര്‍ കട്ടിന് സാധ്യത ഉള്ളതിനാല്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.
തീപിടിത്തത്തിന്‍റ കാരണം വ്യക്തമല്ല. വൈദ്യുതി വകുപ്പിലെ ഉന്നതര്‍ കേസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.