ഷിംല: ഹിമാചൽ പ്രദേശിലെ ബഡിയിലെ ഫാർമ റിസർച്ച് ആന്‍റ് മാനുഫാക്ചറിംഗ് കമ്പനിയിൽ വൻ തീപിടിത്തം. പനേഷ്യ ബയോടെക് കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണവും വ്യക്തമല്ല.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കെട്ടിടത്തിനുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീയണക്കൽ നടപടികൾ പൂർത്തിയാക്കി.