ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ആറ് നില ഹോട്ടലിൽ തീപിടിത്തം. ബൈപാസ് റോഡിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ പ്രസിഡന്റ് പാർക്കിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ലോക്ക് ഡൌണിനെ തുടർന്ന് ഹോട്ടൽ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തി തീ അണച്ചു.
മധ്യപ്രദേശിൽ ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല - hotel
ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ ഒഴിഞ്ഞ് കിടന്നിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മധ്യപ്രദേശിൽ ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല