ഡെറാഡൂൺ: ഡെറാഡൂണിലെ എണ്ണ വ്യവസായശാലയിൽ തീപിടിത്തം. ചൊവ്വാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫാക്‌ടറിക്ക് ചുറ്റുമുള്ള പ്രദേശവാസികളെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫാക്‌ടറിയിലുണ്ടായ നാശനഷ്‌ടങ്ങളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഡെറാഡൂണിലെ എണ്ണ വ്യവസായശാലയിൽ വൻ തീപിടിത്തം - Uttarakhand
തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫാക്‌ടറിക്ക് ചുറ്റുമുള്ള പ്രദേശവാസികളെയെല്ലാം പൊലീസ് ഒഴിപ്പിച്ചു
ഡെറാഡൂണിലെ എണ്ണ വ്യവസായശാലയിൽ വൻ തീപിടിത്തം