മുംബൈ:പൂനെയില്‍ കോന്ധ്വ പ്രദേശത്തെ ഗാരേജിൽ തീപിടിത്തം. 10 ഫോർ വീലറുകള്‍ കത്തി നശിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി വാഹനങ്ങളും മെറ്റീരിയലുകളും സൂക്ഷിച്ചിരുന്ന ഗാരേജില്‍ ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് അഗ്നിശമനസേനയെത്തി പുലര്‍ച്ചെ 12.30 യോടെ തീയണച്ചു.
നേരത്തെ തെക്കൻ മുംബൈയിലെ നരിമാൻ പോയിന്‍റ് പ്രദേശത്തെ ബാങ്ക് ഓഫ് ബഹ്‌റൈൻ ആന്‍റ് കുവൈറ്റ് ഓഫീസ് എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടായിരുന്നു.