ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. സിഗ്നസ് ഓർത്തോകെയർ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ഓപ്പറേഷൻ തിയേറ്ററും റിക്കവറി റൂമുമാണുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി അഗ്നിശമന സേനാംഗങ്ങൾ ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികൾ സുരക്ഷിതരാണെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.
ഡൽഹിയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം - കൊവിഡ് ആശുപത്രിയിൽ തീപിടിത്തം
രോഗികൾ സുരക്ഷിതരാണെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ്.
ഡൽഹിയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം