കൊൽക്കത്ത: കൊൽക്കത്തയിലെ 12 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്‍റെ പത്താം നിലയിലെ സെർവർ റൂമിൽ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്.
നിരവധി വ്യവസായ സ്ഥാപനങ്ങളും കൺസൾട്ടൻസി ഓഫീസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണായതിനാൽ സുരക്ഷാ ജീവനക്കാരും ഇലക്‌ട്രിക്കൽ ജീവനക്കാരും മാത്രമാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.