മഹാരാഷ്ട്ര: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നിൽ 'ഫ്രീ കശ്‌മീർ' എന്ന പ്ലക്കാർഡുമായി നിന്ന യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജെഎൻയു ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് മെഹെക് പ്രഭു എന്ന യുവതി ഉയർത്തിപ്പിടിച്ച "ഫ്രീ കശ്മീർ" പ്ലക്കാർഡ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
താൻ നിശബ്ദമായി നിൽക്കുകയായിന്നുവെന്നും രാജ്യത്തിന്‍റെ സമാധാനം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും സംഭവത്തിൽ പ്രതികരിച്ച യുവതി പറഞ്ഞു. എന്നാൽ യുവതി കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേഷ്‌മുഖ് പറഞ്ഞു.