ETV Bharat / bharat

ചുമതലകള്‍ ഏറ്റെടുത്തില്ല; കണ്ണൻ ഗോപിനാഥനെതിരെ എഫ്‌ഐ‌ആർ - Kannan Gopinathan

സർക്കാർ ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതിന് ഐഐപിസി സെക്ഷൻ 188 പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്

FIR against IAS officer Kannan Gopinathan for not joining duty  ഐ‌എ‌എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ എഫ്‌ഐ‌ആർ  ഐ‌എ‌എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ  കണ്ണൻ ഗോപിനാഥഐ‌എ‌എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ  IAS officer Kannan Gopinathan  Kannan Gopinathan  IAS
കണ്ണൻ ഗോപിനാഥൻ
author img

By

Published : Apr 24, 2020, 6:32 PM IST

ദാമൻ: കൊവിഡിനെ തുടർന്ന് സർക്കാർ നിർദേശിച്ച ചുമതലകളിൽ പ്രവേശിക്കാതിരുന്നതിന് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ‌എ‌എസ്) നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥനെതിരെ പൊലീസ് കേസെടുത്തു. സർക്കാർ ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതിന് ഐഐപിസി സെക്ഷൻ 188 പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഇൻസ്‌പെക്ടര്‍ ലിലധർ മക്വാന പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് കേരള സ്വദേശിയായ കണ്ണന്‍ ഗോപിനാഥൻ സേവനം ഉപേക്ഷിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ഉടൻ ഡ്യൂട്ടിയിൽ ചേരമെന്നും ആവശ്യപ്പെട്ട് ദമാൻ ഭരണകൂടം ഏപ്രിൽ ഒമ്പതിന് കണ്ണന്‍ ഗോപിനാഥനുമായി സംസാരിച്ചിരുന്നു. ഒരു സാധാരണ പൗരനെന്ന നിലയിൽ കൊവിഡ് -19 പ്രതിസന്ധിയിൽ തന്‍റെ സേവനങ്ങൾ നൽകാൻ തയ്യാറാണ് എന്നാൽ ഡ്യൂട്ടിയിൽ ചേരാൻ വിസമ്മതമുണ്ടെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചു. ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 21നാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ഡിയു, ദാദ്ര, നാഗർ ഹവേലി എന്നിവയുടെ ഊർജ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.