ലക്‌നൗ: ലോക് ഡൗൺ ഉത്തരവുകൾ ലംഘിച്ച് നമസ്‌കാരത്തിനായി പള്ളിയിൽ ഒത്തുകൂടിയവർക്കെതിരെ കേസെടുത്തു. പുരോഹിതനുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്. ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ഒരു തരത്തിലും കൂടിച്ചേരലുകൾ പാടില്ലെന്നാണ് നിർദ്ദേശം. ആസാദ്‌നഗറിലെ പള്ളിയിൽ ബുധനാഴ്‌ച രാത്രിയാണ് ആളുകൾ ഒത്തുകൂടിയത്. ഇത്തരത്തിലുള്ള 11 കേസുകൾ ഇതിനോടകം യുപിയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വിപിൻ മിശ്ര പറഞ്ഞു. പരിശോധനയിൽ 90 വാഹനങ്ങൾ പിടിച്ചെടുക്കുകയും മൂന്ന് ലക്ഷം രൂപ വരെ പിഴ വരെ ഈടാക്കുകയും ചെയ്‌തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവ് ലംഘിച്ച് പള്ളി നമസ്‌കാരം: 20 പേർക്കെതിരെ കേസെടുത്തു - പള്ളി നമസ്‌കാരം
ആസാദ്‌നഗറിലെ പള്ളിയിൽ ബുധനാഴ്‌ച രാത്രിയാണ് നമസ്‌കാരത്തിനായി ആളുകൾ ഒത്തുകൂടിയത്.
![ഉത്തരവ് ലംഘിച്ച് പള്ളി നമസ്‌കാരം: 20 പേർക്കെതിരെ കേസെടുത്തു namaz lockdown Bahraich coronavirus threat ഉത്തരവ് ലംഘിച്ച് പള്ളി നമസ്‌കാരം 20 പേർക്കെതിരെ കേസെടുത്തു പള്ളി നമസ്‌കാരം ആസാദ്‌നഗർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6552116-985-6552116-1585243098931.jpg?imwidth=3840)