ജയ്‌പൂര്‍: രാജസ്ഥാനിലെ ജലവര്‍ ജില്ലയില്‍ 15 വയസുകാരൻ വെടിയേറ്റ് മരിച്ചു. പുണ്യ ഖേരി ഗ്രാമത്തിലെ ജുഗല്‍ കിഷോറാണ് മരിച്ചത്. പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കമലേഷ് എന്നയാളാണ് തദ്ദേശീയമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ഇരു കുടുംബങ്ങളും തമ്മില്‍ സംഘർഷം ഒഴിവാക്കാൻ ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ജയ്‌പൂരില്‍ 15 വയസുകാരൻ വെടിയേറ്റ് മരിച്ചു - വാക്കുതര്‍ക്കം
കമലേഷ് എന്നയാളാണ് തദ്ദേശീയമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്