റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ പൊലീസും സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിത നക്‌സല്‍ കൊല്ലപ്പെട്ടു. സുഖ്‌മ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് പൊലീസും സുരക്ഷസേനയും നടത്തിയ തെരച്ചിലില്‍ ഒരു റൈഫിള്‍, സ്ഫോടക വസ്‌തുക്കള്‍ എന്നിവ കണ്ടെടുത്തു. ദുല്‍ഡ് മിന്‍പ കാടുകളില്‍ നിന്ന് കൊല്ലപ്പെട്ട സ്‌ത്രീയുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഐജി പി സുന്ദരരാജ് പറഞ്ഞു. ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ്, കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസലൂഷന്‍ ആക്ഷന്‍, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫ് എന്നീ സംഘങ്ങളാണ് തെരച്ചിലില്‍ പങ്കെടുത്തത്.
ചത്തീസ്‌ഗഢില്‍ ഏറ്റുമുട്ടലില്‍ വനിത നക്‌സല്‍ കൊല്ലപ്പെട്ടു - Chhattisgarh
പൊലീസും സുരക്ഷസേനയും നടത്തിയ തെരച്ചിലില്‍ റൈഫിള്‍, സ്ഫോടക വസ്‌തുക്കള്‍ എന്നിവ കണ്ടെടുത്തു.