ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ 300 കോടി വ്യാജൻമാരെ പിടിച്ചു പുറത്താക്കി. ആറ് മാസത്തിനിടെയാണ് ഇത്രയധികം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത്. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലുള്ള കണക്കനുസരിച്ചാണിത്. ആഗോള തലത്തിലെ കണക്കാണിത്.
പതിവായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ അഞ്ചു ശതമാനം പേർ വ്യാജൻമാരാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 2018 ലെ കണക്കനിസരിച്ച് 120 കോടിയും 2019 ലെ ആദ്യ മാസങ്ങളിലെ കണക്കനുസരിച്ച് 219 കോടി അക്കൗണ്ടുകളാണ് ഇതിനോടകം നീക്കം ചെയ്തത്. അതേസമയം അശ്ലീല വിഡിയോകളും ചിത്രങ്ങളും പോസ്റ്റു ചെയ്യുന്നവരെയും പുറത്താക്കിയിട്ടുണ്ട്. വ്യാജ മരുന്ന് കച്ചവടം, കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ എന്നിവയെല്ലാം നീക്കം ചെയ്തു. അതോടൊപ്പം ഭീകരവാദവുമായി ബന്ധപ്പെട്ട് 1.11 കോടി പോസ്റ്റുകളും അക്രമാസക്തമായ ഉള്ളടക്കമടങ്ങിയ 5.23 കോടി പോസറ്റുകളും നീക്കി.