ഗുജറാത്ത്: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി രാജ്‌കോട്ടിലെ കര്‍ഷകര്‍. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ യഥാസമയം വില്‍പ്പന നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. നിലവിലെ സാഹചര്യത്തില്‍ രാവിലെ ആറ് മണി മുതലാണ് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കായി എത്തിക്കുന്നത്. ചന്തയിലെത്തിയാല്‍ കുറഞ്ഞ സമയം മാത്രമാണ് വില്‍പ്പനക്ക് ലഭിക്കുക. അതിനാല്‍ പഴം പച്ചക്കറി എന്നിവ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
മാത്രമല്ല ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ 24 രൂപക്കാണ് കര്‍ഷകര്‍ നിലവില്‍ വില്‍പന നടത്തുന്നത്. നേരത്തെ ഇതിലും കൂടുതല്‍ വില ലഭിച്ചിരുന്നു. നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ആയതിനാല്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും മറ്റും വിലകുറച്ച് വില്‍ക്കാന്‍ കാരണമാണെന്നും കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം അയച്ച 40 ഓളം ട്രക്കുകള്‍ വൈകിയത് കരണം വിലയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 30 ശതമാനം ഉല്‍പന്നങ്ങളും നശിച്ചു. അതിനാല്‍ തന്നെ കര്‍ഫ്യൂ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. രാജ്‌കോട്ട്, വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിങ്ങനെ നാല് നഗരങ്ങളിലാണ് നിലവില്‍ രാത്രി യാത്രാ നിരോധനമുള്ളത്. പൊതുജനങ്ങളെ യാത്ര കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതൊഴികെയുള്ള യാത്രാ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.