ETV Bharat / bharat

പഞ്ചാബിൽ കൃഷി അവശിഷ്ടങ്ങൾ കത്തിച്ച് കർഷകർ

ഏക്കറിന് 2,500 രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കർഷകർ

ഏക്കറിന് 2,500 രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കർഷകർ.

author img

By

Published : Sep 25, 2020, 3:30 PM IST

ചണ്ഡിഗഡ്: പഞ്ചാബിലെ വെർക്കയിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടർന്ന് കർഷകർ. നേരത്തെ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവശിഷ്ടങ്ങൾ ഏറ്റെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി പഞ്ചാബ്, യുപി, ഹരിയാന സർക്കാരുകളോട് അറിയിച്ചിരുന്നു. എന്നാൽ ഏക്കറിന് 2,500 രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്നും അവശിഷ്ടങ്ങൾ നീക്കുമെന്നുമാണ് പഞ്ചാബ് സർക്കാർ പറഞ്ഞിരുന്നത് എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും കർഷകർ പറഞ്ഞു. സ്റ്റോക്കുകൾ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മൂന്ന് സംസ്ഥാനങ്ങളുടേയും ചീഫ്‌ സെക്രട്ടറിമാരോട് ആവശ്യപെട്ടതായും സുപ്രീം കോടതിയുടെ ഉത്തരവ് നിവർത്തിക്കുകയെന്നത് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും ഇപിസിഎ അധ്യക്ഷൻ ബുരെ ലാൽ പറഞ്ഞു.

കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡി കൃത്യമായി കർഷകരിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നില്ലെന്ന് പഞ്ചായത്ത് തലത്തിൽ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിർദേശങ്ങളും നടപടികളും കർഷകരിലേക്ക് എത്തുന്നതിന് ഒരു കൺട്രോൾ റൂം സംവിധാനവും നിലവിൽ കണ്ടുവരണമെന്നും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.