പശ്ചിമ ബംഗാള്‍: രാജ്യത്ത് കൊണ്ടുവന്ന പുതിയ കര്‍ഷക നിയമങ്ങള്‍ പൂഴ്ത്തിവെപ്പുകാരെ സഹായിക്കാനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സെക്രട്ടേറിയറ്റില്‍ നടന്ന ഉദ്യേഗസ്ഥതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മമത സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ നന്മയെ ലക്ഷ്യം വച്ചുള്ളതല്ല. കര്‍ഷകര്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാനാകും എന്ന് ആലോചിക്കുന്നതിനായി ഉടന്‍ തന്നെ ഉദ്യോഗസ്ഥതല യോഗം വിളിച്ച് ചേര്‍ക്കുമെന്നും മമത യോഗത്തിന് ശേഷം പ്രതികരിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച കര്‍ഷക നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പുതിയ നിയമങ്ങള്‍ കര്‍ഷകരെ ഇടനിലക്കാരില്‍ നിന്നും രക്ഷിച്ച് അവര്‍ക്ക് ഇഷ്ടമുള്ള വിലക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വിശദീകരണം.