ETV Bharat / bharat

റാഫേലുമായി പറന്നുയരാൻ ശിവാംഗി സിങ്; ആശംസകളുമായി മാതാപിതാക്കള്‍

author img

By

Published : Sep 24, 2020, 9:41 PM IST

ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റായ ശിവാംഗി സിങ് റാഫേല്‍ വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. റാഫേല്‍ വിമാനങ്ങളില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലെ ഏക വനിതയാണ് ശിവാംഗി.

Varanasi  Shivangi Singh  Fighter pilot  Rafale  Seema Singh  Sushil Singh  ശിവാംഗി സിങ്  റാഫേല്‍ വിമാനം  ഇന്ത്യൻ വ്യോമസേന
പറന്നുയരാൻ ശിവാംഗി; ആശംസകളുമായി മാതാപിതാക്കള്‍

വാരാണസി: തങ്ങളുടെ മകള്‍ ചരിത്രനേട്ടത്തിലേക്ക് പറന്നുയരുന്നതില്‍ അതീവ സന്തോഷത്തിലാണ് വ്യോമ സേന ശിവാംഗി സിങ്ങിന്‍റെ മാതാപിതാക്കള്‍. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റായ ശിവാംഗി സിങ് റാഫേല്‍ വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. റാഫേല്‍ വിമാനങ്ങളില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലെ ഏക വനിതയാണ് ശിവാംഗി. മകള്‍ റാഫേല്‍ വിമാനം പറപ്പിക്കുന്നതില്‍ സന്തോഷവും അതുപോലെ തന്നെ ഭയവുമുണ്ടെന്ന് ശിവാംഗിയുടെ അമ്മ സീമ സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.

പറന്നുയരാൻ ശിവാംഗി സിങ്; ആശംസകളുമായി മാതാപിതാക്കള്‍

പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ശിവാംഗിയെ ഒന്നില്‍ നിന്നും അവളുടെ അച്ഛൻ പിന്തിരിപ്പിച്ചിട്ടില്ല. അവള്‍ക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാൻ എല്ലാ പിന്തുണയും നല്‍കിയിരുന്നു. പഠനത്തിലും, കായികമേഖലയിലും അവള്‍ മിടുക്കിയായിരുന്നുവെന്നും അമ്മ സീമ പറഞ്ഞു. മകളുടെ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് അച്ഛൻ സുശീല്‍ സിങ്ങും പറഞ്ഞു. 2017ലാണ് ശിവാംഗി വ്യോമസേനയുടെ ഭാഗമാകുന്നത്. റാഫേല്‍ സ്‌ക്വാഡ്രൻ 17ന്‍റെ ഭാഗമാകാൻ അമ്പാലയിലെ പരിശീലനത്തിലാണ് ശിവാംഗിയിപ്പോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.