ന്യൂഡൽഹി: നിയന്ത്രണത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും അടിസ്ഥാന തത്വം ദുർബലപ്പെടുകയും മാധ്യമങ്ങളിൽ വ്യാജവാർത്തകൾ ഭയക്കേണ്ട തരത്തിൽ ഉയർന്നുവരികയും ചെയ്യുന്നുണ്ടെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക്കിംഗ് ന്യൂസ് സിൻഡ്രോം മാധ്യമങ്ങളെ ഇല്ലാതാക്കിയതായി അദ്ദേഹം കൂട്ടിചേർത്തു. സത്യത്തിൽ എത്തിച്ചേരാൻ മാധ്യമപ്രവർത്തകർക്ക് ആന്തരിക ശക്തിയും അവിശ്വസനീയമായ അഭിനിവേശവും ആവശ്യമാണ്. അവരുടെ വൈദഗ്ദ്ധ്യം പ്രശംസനീയമാണ് എന്നാൽ മാധ്യമപ്രവർത്തകരായി സ്വയം പ്രഖ്യാപിക്കുന്നവർ ഈ മാന്യമായ തൊഴിലിനെ കളങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകർക്ക് അവാർഡുകൾ സമ്മാനിച്ച അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.