ETV Bharat / bharat

ഫറൂഖ് അബ്ദുല്ലയെ ലക്ഷ്യമിട്ട് ബിജെപി ഏജൻസികളെ നിയോഗിക്കുന്നു: എൻസി

ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്നപ്പോൾ ഫാറൂഖ് അബ്‌ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് ജെ-കെ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിലാണ് ശ്രീനഗറിൽ അബ്‌ദുല്ലയെ ഇഡി ചോദ്യം ചെയ്‌തത്.

farooq abdullah  bjp  നാഷണൽ കോൺഫറൻസ്  national conference  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ബിജെപി  ഫാറൂഖ് അബ്‌ദുല്ല
ഫറൂഖ് അബ്ദുല്ലയെ ലക്ഷ്യമിട്ട് ബിജെപി ഏജൻസികളെ നിയോഗിക്കുന്നു: എൻസി
author img

By

Published : Oct 19, 2020, 5:21 PM IST

ശ്രീനഗർ: നാഷണൽ കോൺഫറൻസ് പ്രസിഡന്‍റും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തയുടനെ, ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയമായി അബ്‌ദുല്ലയോട് പോരാടുന്നതിൽ പരാജയപ്പെട്ടുവെന്നും അതിനാൽ ഏജൻസികളെ ഉപയോഗിക്കുന്നെന്നും നാഷണൽ കോൺഫറൻസ് ആരോപിച്ചു. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്നപ്പോൾ ഫാറൂഖ് അബ്‌ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് ജെ-കെ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിലാണ് ശ്രീനഗറിൽ അബ്‌ദുല്ലയെ ഇഡി ചോദ്യം ചെയ്‌തത്.

ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനും എതിരായി ഒരാൾ അഭിമുഖീകരിക്കുന്ന വിലയാണിത്. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളിലൂടെ ബിജെപി നിർബ്ബന്ധിതവും ഭയപ്പെടുത്തുന്നതുമായ നടപടികൾ സ്വീകരിക്കുന്നെന്നും ഫാറൂഖ് അബ്‌ദുല്ലയെ സമീപകാലത്ത് ഇഡി വിളിച്ചത് ഇതിന്‍റെ ഉദാഹരണമാണെന്നും എൻസി പ്രസ്‌താവനയിൽ പറഞ്ഞു.

ഇപ്പോൾ വന്ന സമൻസിന്‍റെ ഉദ്ദേശം വളരെ വ്യക്തമാണെന്നും ഫാറൂഖ് അബ്‌ദുല്ല നേതൃത്വം നൽകിയ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷൻ രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് സമൻസ് വന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു. ഫാറൂഖ് അബ്‌ദുല്ല അധികാരികളുമായി സഹകരിക്കുമെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സഞ്ജാദ് ലോൺ, മറ്റ് പ്രാദേശിക ഗ്രൂപ്പുകൾ എന്നിവരുമായി സഖ്യം രൂപീകരിക്കുന്നതായി അബ്‌ദുല്ല പ്രഖ്യാപിച്ചു. ഇവരുടെ യുദ്ധം ഭരണഘടനാപരമാണെന്നും ജമ്മു കശ്‌മീർ, ലഡാക്ക് ജനങ്ങളുടെ എല്ലാ അവകാശങ്ങളും തിരികെ നൽകണമെന്നും ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്ന ബാക്കിയുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.