ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തീവ്രവാദികൾ കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. പട്ടാൻ പ്രദേശത്തെ ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിലെ സൈന്യത്തിന്‍റെ റോഡ് ഓപ്പണിങ് പാർട്ടി (ആർഒപി)യിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സുരക്ഷാ സേനയുടെ സൈനികരെയും വിഐപികളുടെ സുരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ് റോഡുകളിലും ഹൈവേകളിലും തീവ്രവാദികൾ സ്‌ഫോടകവസ്തുക്കൾ കുഴിച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു.