ETV Bharat / bharat

അമേരിക്കയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് ഒപ്പമെന്ന് തരൺജിത്ത് സിങ് സന്ധു - അമേരിക്ക

ഇ‌ടി‌വിയുടെ സീനിയർ ജേണലിസ്റ്റ് സ്‌മിത ശർമ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിങ് സന്ധുവുമായി ഇന്ത്യന്‍ സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെക്കുറിച്ച് നടത്തിയ പ്രത്യേക അഭിമുഖം.

Smita Sharma  Taranjit Singh Sandhu  Indian Ambassador to the US  ETV Bharat exclusive  തരൺജിത്ത് സിങ് സന്ധു  അമേരിക്കയിലെ ഇന്ത്യന്‍ എംബസി  ഇന്ത്യന്‍ എംബസി  അമേരിക്ക  സ്‌മിത ശർമ്മ
അമേരിക്കയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് ഒപ്പമെന്ന് തരൺജിത്ത് സിങ് സന്ധു
author img

By

Published : Apr 22, 2020, 1:57 PM IST

ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകളിലും അനുബന്ധ മരണങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് എല്ലാ രാജ്യങ്ങളെയും മറികടന്നിരിക്കുകയാണ്. യുഎസിൽ ഇപ്പോൾ 38,800 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരിൽ ബഹുഭൂരിപക്ഷവും വീടുകള്‍ക്കകത്ത് തന്നെ കഴിഞ്ഞൂകൂടുകയാണ് ഈ ദിവസങ്ങളില്‍. നീട്ടിയ ലോക്ക് ഡൗണ്‍ അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹവും പ്രവാസികളുടെ ശൃംഖലകളും ഇന്ത്യൻ എംബസിയുമായും കോൺസുലേറ്റുകളുമായും കൈകോർത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ സഹായിക്കാന്‍ വേണ്ടി അണിനിരന്നിരിക്കുകയാണ്. പലരും ഇന്ത്യക്കാർക്ക് താമസിക്കാനായി ഹോട്ടലുകൾ തുറന്നിട്ടുണ്ട്, മറ്റുള്ളവർ ഭക്ഷണം, മരുന്ന് വിതരണം എന്നിവയിലൂടെയും സഹായിക്കുന്നു.

യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിങ് സന്ധുവുമായി നടത്തിയ അഭിമുഖം

ഇ‌ടി‌വിയുടെ സീനിയർ ജേണലിസ്റ്റ് സ്‌മിത ശർമ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിങ് സന്ധുവിനോട് ഇന്ത്യന്‍ സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയും യുഎസും മെഡിക്കൽ രംഗത്തും പരസ്‌പരം സഹകരിക്കുന്നുണ്ടെന്നും, കൊവിഡ് 19നെതിരായ പോരാട്ടത്തിൽ സഹായിക്കാൻ ഒരു മുൻനിര നിർമാതാവ് എന്ന നിലയിൽ യുഎസിന് ഹൈഡ്രോക്‌സിക്ലോറോക്വിൻ (എച്ച്സിക്യു) വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ഈ അഭിമുഖത്തില്‍ അംബാസഡർ സന്ധു അടിവരയിട്ട് പറഞ്ഞു. യുഎസ്, ജര്‍മനി, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ അമ്പതിലധികം രാജ്യങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലും മാനുഷിക ധനസഹായമായും ഇന്ത്യ മലേറിയ വിരുദ്ധ മരുന്ന് എച്ച്സിക്യു വിതരണം ചെയ്യുന്നു. ഇന്ത്യക്കാരുടെ വിസയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുന്നുണ്ടെന്നും അംബാസഡർ സന്ധു ഉറപ്പ് നൽകി. അഭിമുഖത്തില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍.

  • An engaging interaction with Indian students in the US on Instagram Live this afternoon. Thank you Rohan and India Student Hub Team for coordinating the session. Young students are our future and we look for innovative ideas from them. pic.twitter.com/OPuInfR4WZ

    — Taranjit Singh Sandhu (@SandhuTaranjitS) April 12, 2020 " class="align-text-top noRightClick twitterSection" data=" ">

നിലവിൽ യു.എസിലെ സ്ഥിതി എന്താണ്? സഹായം അര്‍ഹിക്കുന്ന യുഎസിലെ ഇന്ത്യൻ ജനസംഖ്യയുടെ വലിപ്പം എന്താണ്?

അമേരിക്കൻ ഐക്യനാടുകളിലെ അവസ്ഥയെ സംബന്ധിച്ചിടത്തോളം 50 സംസ്ഥാനങ്ങളിലായി മൊത്തം 6.32 ലക്ഷം കേസുകളുണ്ട്. ഇതിൽ 33 ശതമാനവും ന്യൂയോർക്കിലാണ്. ഇപ്പോൾ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും ക്വാറന്‍റൈനില്‍ അല്ലെങ്കിൽ വീട്ടിൽ തന്നെ തങ്ങുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മൊത്തം 200,000 വിദ്യാർഥികളുണ്ട്. ഏകദേശം 125,000 എച്ച്1ബി വിസ ഉടമകളും 6,00,000 ഗ്രീൻ കാർഡ് ഉടമകളുമാണ്. കൂടാതെ എല്ലായ്‌പ്പോഴും ഹ്രസ്വകാല സന്ദർശകരും ധാരാളം ടൂറിസ്റ്റുകളും യു‌എസില്‍ ഉണ്ട്. ഇന്ത്യയുടെ എംബസികളും കോൺസുലേറ്റുകളും ആദ്യ ദിവസം മുതൽ തന്നെ സജീവമായി പ്രവർത്തിക്കുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടത്തിന് പിന്നാലേ രാജ്യത്തെ ഭൂരിഭാഗം ഇന്ത്യൻ പൗരന്മാരുമായും എംബസി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലുടനീളം ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരുമായി, പ്രത്യേകിച്ചും വിദ്യാര്‍ഥികളുമായി എംബസി എങ്ങനെയാണ് ബന്ധം പുലർത്തുന്നത്?

വിദ്യാർഥികൾക്കും സമൂഹത്തിനുമുള്ള ദൂരത്തെ സംബന്ധിച്ചിടത്തോളം, വ്യത്യസ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കൂടാതെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് എന്നിവയിലൂടെയും ഞങ്ങൾ വളരെ സജീവമായി തന്നെ അമേരിക്കയിലുള്ള ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടന കൊവിഡ് 19 ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച ദിവസം (മാർച്ച് 11), അമേരിക്കയിലുടനീളമുള്ള അഞ്ച് കോൺസുലേറ്റുകളിലും ഇന്ത്യന്‍ എംബസിയിലും (വാഷിങ്ടൺ ഡിസി) 24/7 ഹെൽപ്പ് ലൈനുകൾ സ്ഥാപിച്ചു. വിദ്യാർഥികൾക്കായി ഞങ്ങൾ ഒരു പ്രത്യേക പിയർ സപ്പോർട്ട് ലൈൻ സ്ഥാപിച്ചു. അത് എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കുന്നു. അതിലൂടെ ഏകദേശം 50,000 വിദ്യാർഥികളിലേക്ക് ഏകദേശം 8,000 വെബ്സൈറ്റ് ലിങ്കുകളിലൂടെ എത്താന്‍ കഴിഞ്ഞു. കൂടാതെ, ഏപ്രിൽ 11ന് ഞങ്ങൾ ഒരു ഇൻസ്റ്റഗ്രാം തത്സമയ പ്രക്ഷേപണവും നടത്തിയിരുന്നു. അതിലൂടെ 25,000ത്തിലധികം വിദ്യാർഥികളുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് ആയി. വിശദമായ ഇരുപതോളം നിര്‍ദേശങ്ങള്‍ ഞങ്ങൾ നൽകിയിട്ടുണ്ട്. എംബസി വിവിധ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി സമ്പർക്കം പുലർത്തുന്നു. അതുവഴി യുഎസിലെ മിക്ക ഇന്ത്യൻ കമ്മ്യൂണിറ്റികളുമായും ഞങ്ങൾ ബന്ധം പുലര്‍ത്തുന്നു.

അമേരിക്കയില്‍ കുടുങ്ങിയ നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർഥിക്കുന്നു. ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കുന്നതിന് ഏത് തരത്തിലുള്ള അടിയന്തര നടപടികളാണ് എടുത്തിരിക്കുന്നത്? ഈ പ്രതിസന്ധി ഘട്ടത്തിൽ കമ്മ്യൂണിറ്റി ശൃംഖകളില്‍ നിന്നും ഏത് തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്?

ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ നേരിട്ടുള്ള സഹായം നൽകുന്നുണ്ട്. ഒന്നാമതായി, കമ്മ്യൂണിറ്റി ഡോക്ടർമാർ വഴി, ഒരു അടിയന്തരാവസ്ഥ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴെല്ലാം ആരോഗ്യ സംരക്ഷണ കരുതല്‍ നല്‍കാന്‍ എംബസിക്ക് സാധിച്ചു. ഉദാഹരണത്തിന് കൊളറാഡോയിൽ ഒരു വിദ്യാർഥിയും കുടുംബവും അടിയന്തര സാഹചര്യം നേരിട്ടപ്പോൾ ഞങ്ങൾ ഉടൻ തന്നെ പ്രാദേശിക അധികാരികളുമായും ഡോക്‌ടർമാരുമായും ബന്ധപ്പെടുകയും, സഹായിക്കാൻ സാധിക്കുകയും ചെയ്‌തു. അതുപോലെ തന്നെ വിദ്യാര്‍ഥികളുടെ താമസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോൾ, അവരെ പാർപ്പിക്കുന്നത് തുടരാൻ മിക്ക സർവകലാശാലകളോടും എംബസി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഇന്ത്യയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ മടങ്ങാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികളെ വ്യക്തിഗത മുറികളിൽ തന്നെ സര്‍വകലാശാലകള്‍ പാര്‍പ്പിച്ചു. ഇതുകൂടാതെ, ഇന്ത്യൻ-അമേരിക്കൻ ഹോട്ടൽ ഉടമകളുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ വളരെ ദയയോട് കൂടി തന്നെ ഇന്ത്യൻ സമൂഹത്തെ, പ്രത്യേകിച്ച് വിദ്യാർഥികള്‍ക്ക് പാര്‍പ്പിട സൗകര്യം അനുവദിച്ചു. ഭക്ഷ്യസഹായത്തിനായി അഭ്യർഥിച്ചവര്‍ക്ക്, കമ്മ്യൂണിറ്റി പിന്തുണയിലൂടെ ഭക്ഷണം നൽകാൻ കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഒട്ടേറെ ചോദ്യങ്ങൾ ലഭിക്കുന്നുണ്ട്. ചിലര്‍ അവരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചു എംബസിയുമായി ബന്ധപ്പെടുന്നു. എംബസിയും എല്ലാ കോൺസുലേറ്റുകളും അത്തരം അപേക്ഷകള്‍ ഏറ്റെടുക്കുന്നു. നിരവധി ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി അംഗങ്ങൾ എംബസിയെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

വിസകളുമായി ബന്ധപ്പെട്ട ആശങ്കകളുണ്ട്. പ്രത്യേകിച്ച് എച്ച് 1 ബി വിസ കാർഡ് ഉടമകളുടെ അവസ്ഥയെക്കുറിച്ച്. സാഹചര്യത്തെക്കുറിച്ചുള്ള എംബസിയുടെ നിരീക്ഷണങ്ങൾ എന്താണ്?

വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പ്രത്യേകിച്ചും എച്ച്1ബി, ജെ1, എഫ്1 വിസകൾ സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ രണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മില്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി ഇതേ സംബന്ധിച്ചു കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു കാര്യം മനസിലാക്കേണ്ടത് ഇപ്പോഴത്തെ സ്ഥിതികള്‍ മാറിമറിയുന്ന ഒരു സാഹചര്യമാണ്. സാഹചര്യം സുസ്ഥിരമാകുമ്പോൾ ഇവ പരിഗണിക്കും. ആശങ്കകള്‍ അകറ്റാന്‍ സഹായിക്കുന്ന വളരെ വ്യക്തമായ ഞങ്ങളുടെ ഉപദേശങ്ങള്‍ എംബസിയുടെ വൈബ്‌സൈറ്റില്‍ ഉണ്ട്.

തന്ത്രപരമായ പങ്കാളികളെന്ന നിലയിൽ, കൊറോണ വൈറസിനെതിരായ പോരാട്ടത്തെ ഇന്ത്യയും യുഎസും എങ്ങനെയാണ് ഏകോപിപ്പിക്കുന്നത്?

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന് വളരെയധികം സാധ്യതയുണ്ട്. രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ഈ മഹാമാരിക്ക് എതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും, മറ്റ് സ്വകാര്യ പങ്കാളികളും, പൊതു സംരംഭങ്ങളും ദീർഘകാലത്തേക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളിലെയും ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ കമ്പനികൾ തമ്മിൽ അടുത്ത ബന്ധമുണ്ട്. യുഎസിൽ ഹൈഡ്രോക്‌സിക്ലോറോക്വിന് വലിയ ആവശ്യകത ഉണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിറ്റിന്‍റെ ലോകത്തിലെ പ്രധാന ഉൽ‌പാദകരിലൊന്നാണ് ഇന്ത്യ. ഈ വിതരണ ശൃംഖലയുടെ ഭാഗമാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ഇന്ത്യ സഹകരിക്കുന്നത് തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.