ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് അമർ റിസ്വി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശ് മന്ത്രി സഭയിൽ തുടർച്ചയായി അഞ്ച് തവണ മന്ത്രിയാകുകയും പ്രതിപക്ഷ സ്ഥാനത്തുണ്ടാവുകയും ചെയ്ത നേതാവാണ് റിസ്വി. ബുധനാഴ്ച്ചയാണ് റിസ്വി ബിജെപിയിൽ ചേർന്നത്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം ലഖ്‌നൗവിൽ നിന്ന് മത്സരിക്കുന്ന മുതിർന്ന ബിജെപി നേതാവ് രാജ്‌നാഥ് സിങ്ങിനെ പിന്തുണച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്ന് റിസ്വി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.