ഷില്ലോങ്: മേഘാലയ നിയമസഭാ സീപീക്കറും മുന്‍ മുഖ്യമന്ത്രിയുമായ ദോങ്കുപാര്‍ റോയ് അന്തരിച്ചു. അറുപത്തി നാല് വയസ്സായിരുന്നു. കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയിലായിരുന്നു. യുനൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റായ ദോങ്കുപാര്‍ റോയ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മേഘാലയ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.
1998ല്‍ ഷെല്ലാ നിയമസഭയില്‍ നിന്നും സ്വതന്ത്ര എംഎല്‍എയായാണ് റോയ് നിയമസഭയിലെത്തുന്നത്. പിന്നീട് ഏഴു തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 2008-2009 ൽ മുഖ്യമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദോങ്കുപാര്‍ റോയിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും അടക്കമുള്ളവര്‍ അനുശോചിച്ചു.