ബെംഗളുരു: മനുഷ്യർക്ക് ജീവിക്കാൻ ഭക്ഷണം വേണമെന്നിരിക്കെ 16 വർഷമായി ചായ മാത്രം കുടിച്ച് ജീവിക്കുകയാണ് കർണാടകയിലെ നാഗനൂരു സ്വദേശിയായ ശ്രീശൈല ബെലകുഡ. 36കാരനായ ഇയാൾ തുടർച്ചയായ 16 വർഷമായി ഭക്ഷണം കഴിക്കാതെയാണ് ജിവിക്കുന്നത്. കർഷകനായ ശ്രീശൈല ബെലകുഡ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ വയലിൽ ജോലി ചെയ്യുന്നമെങ്കിലും വിശപ്പ് തോന്നുന്നില്ലെന്ന് ശ്രീശൈല പറയുന്നു. മൂന്ന് നേരവും ചായ മാത്രം കുടിച്ചുകൊണ്ടാണ് ഇയാൾ ദിനംപ്രതി വയലിൽ ജോലി ചെയ്യുന്നത്.
ശ്രീശൈലയുടെ കുടുംബം ഇയാളെ മഹാരാഷ്ട്ര, മീരാജ്, കോലാപ്പൂർ തുടങ്ങിയിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയെങ്കിലും വിശപ്പ് അനുഭവപ്പെടാത്തതിന്‍റെ പ്രശ്‌നം ഡോക്‌ടർന്മാർക്കും കണ്ടെത്താനായില്ല. എന്നാൽ ശ്രീശൈലക്ക് ഭക്ഷണം കഴിക്കാത്തത് കൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.