ന്യൂഡൽഹി: എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യനിർണയം അധ്യാപകരുടെ വീട്ടിൽ നടത്തുമെന്ന് കേന്ദ്രമാനവശേഷി മന്ത്രി രമേശ് പോഖ്രിയാൽ നിഷാങ്ക്. 3,000 പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും 1.5 കോടി ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. നാളെ ആരംഭിക്കുന്ന മൂല്യനിർണയം 50 ദിവസത്തിനകം തീർക്കണമെന്നാണ് അധ്യാപകർക്കുള്ള നിർദേശം. രാജ്യവ്യാപകമായ ലോക്ക് ഡൗണിനെ തുടർന്നാണ് മൂല്യനിർണയം വൈകിയത്. മുടങ്ങിയ ബോർഡ് പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 15 വരെ നടത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
പത്ത്, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യനിർണയം അധ്യാപകരുടെ വീട്ടിൽ നടത്തുമെന്ന് രമേശ് പോഖ്രിയാൽ
3,000 പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും 1.5 കോടി ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്