ETV Bharat / bharat

ജെഎന്‍യുവില്‍ ഇടിവി ഭാരത് റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു - ന്യൂഡല്‍ഹി

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പങ്കെടുത്ത സെമിനാറിനിടെ പ്രതിഷേധിച്ചവരാണ് കയ്യേറ്റം ചെയ്തത്. ഇടിവി ഭാരത് റിപ്പോര്‍ട്ടറെ തടഞ്ഞ വിദ്യാര്‍ഥികള്‍ മോജോകിറ്റ് പിടിച്ചുവാങ്ങാനും ശ്രമിച്ചു.

ജെഎന്‍യുവില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇടിവി ഭാരത് റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു
author img

By

Published : Oct 4, 2019, 1:32 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുനസംഘടനയുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍(ജെഎന്‍യു) നടന്ന സെമിനാര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇടിവി ഭാരത് പ്രതിനിധിയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു. സെമിനാറില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെതിരെ പ്രതിഷേധിച്ചവരാണ് റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തത്. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെയായിരുന്നു അക്രമം.

ജെഎന്‍യുവില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇടിവി ഭാരത് റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു

ഇടിവി ഭാരത് പ്രതിനിധിയെ കയ്യേറ്റം ചെയ്തവര്‍ മോജോ കിറ്റ് പിടിച്ചു വാങ്ങാനും ശ്രമിച്ചു. പ്രതിഷേധത്തില്‍ അണിനിരന്ന വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനിടെയായിരുന്നു അതിക്രമം. അനുച്ഛേദം 370 റദ്ദാക്കൽ: ജമ്മു കശ്മീരിലെയും ലഡാക്കിലെയും സമാധാനം, സ്ഥിരത, വികസനം' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

Intro:Body:

Visuals - Etv Bharat Reporter Attacked

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.