ETV Bharat / bharat

ഇടിവി ഭാരത് ഇംപാക്ട്: മുനിസിപ്പൽ തൊഴിലാളികൾക്ക് ഗാസിയാബാദിൽ പിപിഇ കിറ്റുകൾ വിതരണം ചെയ്തു - ഗാസിയാബാദ്

ശുചിത്വ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നത് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തിരുന്നു

PPE kits Mohan Nagar Ashok Kansal Coronavirus ഇടിവി ഭാരത് ഇംപാക് മുനിസിപ്പൽ തൊഴിലാളി ഗാസിയാബാദ് പിപിഇ കിറ്റ്
ഇടിവി ഭാരത് ഇംപാക്ട്: മുനിസിപ്പൽ തൊഴിലാളികൾക്ക് ഗാസിയാബാദിൽ പിപിഇ കിറ്റുകൾ വിതരണം ചെയ്തു
author img

By

Published : Apr 28, 2020, 10:15 PM IST

ലക്‌നൗ: സുരക്ഷാ നടപടികളൊന്നുമില്ലാതെ മോഹൻ നഗറിൽ ജോലി ചെയ്തിരുന്ന ക്ലീനിങ് തൊഴിലാളികള്‍ക്ക് സഹായവുമായി സന്നദ്ധ സംഘടന. ഇടിവി വാർത്തയെ തുടർന്നാണ് ക്ലീനിങ് തൊഴിലാളികളെ സഹായിക്കാൻ സംഘടന മുന്നോട്ട് വന്നത്. ഇടിവി ഭാരതിൽ വാർത്തകൾ കണ്ട ശേഷം, ശുചിത്വ പ്രവർത്തകർ തങ്ങളുടെ ജീവൻ അപകടത്തിലാകുന്ന രീതിയിൽ ഒട്ടും സുരക്ഷിതരായല്ല ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിയെന്ന് പ്രദേശത്ത് പി‌പി‌ഇ കിറ്റുകൾ വിതരണം ചെയ്ത സാമൂഹിക സംഘടനാ പ്രവർത്തകനായ അശോക് കൻസാൽ പറഞ്ഞു. തുടർന്ന് ഇടിവി ഭാരത് റിപ്പോർട്ടർ ബോബി ഗോസ്വാമിയുമായി ബന്ധപ്പെട്ടു. ഇടിവി ഭാരത്തിന്‍റെ സഹായത്തോടെ അവരെ സമീപിച്ച് പി‌പി‌ഇ കിറ്റുകൾ വിതരണം ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ശുചിത്വ തൊഴിലാളികളെ പിന്തുണയ്ക്കാൻ ഇറങ്ങിയ ഇടിവി ഭാരതിനേയും സംഘടനയേയും മുനിസിപ്പൽ കോർപ്പറേഷൻ അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.