റാഞ്ചി: നാലുവര്‍ഷം മുമ്പ് ബീഹാറിലെ നവഡ ജില്ലയില്‍ നിന്നും കാണാതായ യുവാവിനെ ഇടിവി ഭാരതിന്‍റെ സഹായത്തോടെ പുതുവര്‍ഷത്തില്‍ വീട്ടുകാർ കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ള 30 വയസ്സുള്ള ഉപേന്ദ്ര ചൗഹാനെയാണ് നാല് വര്‍ഷം മുമ്പ് കാണാതായത്. സര്‍ദാര്‍ ആശുപത്രിയായ ജാര്‍ഖണ്ഡിലെ സിംഡേഗയില്‍ അജ്ഞാതനായ യുവാവ് ചികിത്സയിലെന്ന് 2019 ഡിസംബറില്‍ ഇടിവി ഭാരത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കിരണ്‍ ചൗധരിയും മനുഷ്യവകാശ പ്രവര്‍ത്തകനായ മുന്നു ശര്‍മ്മയും ചേര്‍ന്ന് യുവാവിന്‍റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി മകനെ തിരയുകയാണെന്ന് യുവാവിന്‍റെ മാതാവ് യശോദ ദേവി പറഞ്ഞു. മാനസികാസ്വാസ്ഥ്യമുളളതിനാല്‍ ശരിയായി സംസാരിക്കാന്‍ കഴിയില്ലെന്ന് യുവാവിന്‍റെ പിതാവ് ഗരീബന്‍ ചൗഹാന്‍ പറഞ്ഞു. നാലു വര്‍ഷം കാത്തിരുന്നിട്ടും കണ്ടെത്താനാവാത്തതിനാല്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇടിവി ഭാരതിന്‍റെ സഹായത്തോടെ മകനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവാനാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.