ETV Bharat / bharat

ജെറ്റ് എയര്‍വെയ്സ് ഓഹരികൾ ഇത്തിഹാദ് എയർലൈൻ വാങ്ങും - financial crisis

ചില ഉപാധികള്‍ മുന്നോട്ട് വച്ചാണ് കുറച്ച് ഓഹരികള്‍ കൂടി വാങ്ങാനാണ് ഇത്തിഹാദിന്‍റെ തീരുമാനം.

ജെറ്റ് എയവേസ് ഓഹരികൾ വാങ്ങാൻ ഇത്തിഹാദ് എയർലൈൻ
author img

By

Published : May 14, 2019, 1:19 PM IST

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച ജെറ്റ് എയര്‍വേസിന്‍റെ ഓഹരികള്‍ വാങ്ങാന്‍ തയാറായി പ്രമുഖ ഗള്‍ഫ് എയര്‍ലൈന്‍ സര്‍വീസായ ഇത്തിഹാദ്. എന്നാല്‍ ജെറ്റ് എയര്‍വേസിന്‍റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ തയ്യാറല്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ചില ഉപാധികള്‍ മുന്നോട്ട് വച്ചാണ് കുറച്ച് ഓഹരികള്‍ കൂടി വാങ്ങാനാണ് ഇത്തിഹാദിന്‍റെ തീരുമാനം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ അവസാനിപ്പിക്കുകയായിരുന്നു. കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കാനാകില്ലെന്ന് എസ്ബിഐയും നിലപാട് എടുത്തു. എന്നാൽ ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം കണ്ടെത്തിയ വഴി കമ്പനി തന്നെ വില്‍ക്കുക എന്നതായിരുന്നു. തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള മറ്റുബാധ്യതകളും കൂടി വരുമ്പോള്‍ ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇരുപതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരും. ഇത്തിഹാദ് ഉള്‍പ്പെടെ നാല് വന്‍കിട കമ്പനികളാണ് ജെറ്റ് എയര്‍വേസില്‍ നിക്ഷേപ താല്‍പര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്.

ജെറ്റ് എയർവേസിൽ കുറച്ച് ഓഹരികൾ ഇപ്പോൾതന്നെ ഇത്തിഹാദിന്‍റെ പേരിലുണ്ട്. 26 വർഷം പ്രവർത്തിപരിചയമുള്ള ജെറ്റ് എയർവേസ് 120 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 600 സർവീസുകൾ വരെ നടത്തിയിരുന്നു.

Intro:Body:

https://www.asianetnews.com/news-money/etihad-airways-ready-to-buy-shares-of-jet-airways-with-few-condition-prhe2m

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.