ETV Bharat / bharat

കൊവിഡ് കേസുകളുൾപ്പെടെ 10.02 ലക്ഷം നഷ്‌ട പരിഹാരങ്ങൾ തീർപ്പാക്കി ഇപിഎഫ്ഒ

1,954 കോടി കൊവിഡ് നഷ്‌ടപരിഹാരം ഉൾപ്പെടെ 3,601 കോടി രൂപയാണ് വിതരണം ചെയ്‌തത്. കൊവിഡ് നഷ്‌ടപരിഹാരങ്ങളിൽ 90 ശതമാനവും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

EPFO  10.02 lakh claims  including COVID-19 cases  10.02 നഷ്‌ടപരിഹാരങ്ങൾ  ഇപിഎഫ്ഒ  പിഎംജികെവൈ  PMGKY
കൊവിഡ് കേസുകളുൾപ്പെടെ 10.02 ലക്ഷം നഷ്‌ടപരിഹാരങ്ങൾ തീർപ്പാക്കി ഇപിഎഫ്ഒ
author img

By

Published : Apr 22, 2020, 8:51 PM IST

ന്യൂഡൽഹി: കൊവിഡ് കേസുകളുൾപ്പെടെ 10.02 ലക്ഷം നഷ്‌ടപരിഹാരങ്ങൾ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തീർപ്പാക്കി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന (പിഎംജികെവൈ) പ്രകാരം 6.06 ലക്ഷം കൊവിഡ് കേസുകൾ ഉൾപ്പെടെയുള്ള നഷ്‌ടപരിഹാരമാണ് തീർപ്പാക്കിയത്. 1,954 കോടി കൊവിഡ് നഷ്‌ടപരിഹാരം ഉൾപ്പെടെ 3,601 കോടി രൂപയാണ് വിതരണം ചെയ്‌തത്.

ലോക്ക്‌ ഡൗൺ കാരണം മൂന്നിലൊന്ന് ജീവനക്കാർക്ക് മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെങ്കിലും കൊവിഡ് നഷ്‌ടപരിഹാരങ്ങളിൽ 90 ശതമാനവും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് ബാധ നേരിടുന്ന ദുർബല വിഭാഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് പിഎംജികെവൈ പദ്ധതി ആരംഭിച്ചത്.

'ഉമാംഗ്' അപ്ലിക്കേഷനിലൂടെ ഓൺ‌ലൈനായി കൊവിഡ് നഷ്‌ടപരിഹാരം ഫയൽ ചെയ്യാനുള്ള സൗകര്യവും ഇപിഎഫ്ഒ ലഭ്യമാക്കിയിട്ടുണ്ട്. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ (84.4 കോടി രൂപ), ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (43.3 കോടി രൂപ), വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റ് (40.9 കോടി രൂപ) എന്നീ സ്ഥാപങ്ങളാണ് കൊവിഡ് നഷ്‌ടപരിഹാരം വിതരണത്തിൽ പങ്കാളികളായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.