ദിസ്‌പൂര്‍: അസമിലെ ടിന്‍സുഖിയയില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണക്കിണറിന് തീപിടിച്ച സംഭവത്തില്‍ ഓയില്‍ ഇന്ത്യ കമ്പനിക്കെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ നിരന്ദര്‍ ഗോഹേന്‍. തീപിടിത്തമുണ്ടായിട്ട് 13 ദിവസം പിന്നിടുമ്പോഴും തീയണക്കാന്‍ കമ്പനിക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭഗ്‌ജാന്‍ പോലുള്ള പ്രകൃതിലോല പ്രദേശത്ത് ഖനനാനുമതി നല്‍കിയ അസം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു. അസമിലെ ഭഗ്‌ജാന്‍ ഉള്‍പ്പെടെ പ്രകൃതിലോല പ്രദേശങ്ങളില്‍ ഓയില്‍ ഇന്ത്യ നടത്തുന്ന എല്ലാ ഖനനങ്ങളും നിര്‍ത്തിവെക്കാന്‍ ബോര്‍ഡ് ഉത്തരവിറക്കണമെന്ന് നിരന്ദര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രദേശങ്ങളില്‍ ഖനനാനുമതി നില്‍കിയില്ലായിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. വ്യാഴാഴ്‌ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
എണ്ണക്കിണർ തീപിടിത്തം: ഓയില്‍ ഇന്ത്യ കമ്പനിയെ വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ നിരന്ദര്‍ ഗോഹേന്‍
തീപിടിത്തമുണ്ടായിട്ട് 13 ദിവസം പിന്നിടുമ്പോഴും തീയണക്കാന്‍ കമ്പനിക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.