ഷാങ്‌ലി (മഹാരാഷ്ട്ര): കശ്മീരിന്‍റെ പ്രത്യേക അധികാരം പിന്‍വലിച്ച വിഷയത്തില്‍ ലോകം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്നപ്പോള്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടെന്ന് അമിത് ഷാ. യുഎന്നില്‍ പ്രധാനമന്ത്രി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്കൊപ്പമാണ് ലോകരാജ്യങ്ങള്‍ മുഴുവന്‍ നിന്നത്. അതേസമയം പാകിസ്ഥാന്‍ ഒരു മൂലയിലിരുന്ന് വിഷയത്തെ എതിര്‍ക്കുകയാണെന്നും മഹാരാഷ്ട്രയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കവെ അമിത് ഷാ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ കോണ്‍ഗ്രസിനേയും എന്‍സിപിയേയും അദ്ദേഹം വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ എതിര്‍ത്തതെന്ന് ശരത് പവാറും രാഹുല്‍ ഗാന്ധിയും മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. 1971ലെ ഇന്ത്യ പാക് യുദ്ധ വിജയത്തില്‍ ഇന്ദിര ഗാന്ധിയെ ആദ്യമായി അഭിനന്ദിച്ചത് അടല്‍ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഭരണ പ്രതിപക്ഷങ്ങളാണെങ്കിലും രാഷ്ട്രത്തിന്‍റെ കാര്യത്തില്‍ ഒന്നാകണമെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്ത് തീവ്രവാദികള്‍ അതിര്‍ത്തിയില്‍ ജവാന്മാരെ വധിക്കുന്നത് പതിവായിരുന്നു. എന്നാല്‍ നരേന്ദ്രമേദി രാജ്യത്തിന്‍റെ രക്ഷകനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുവെന്ന് അമിത് ഷാ - എന്‍സിപി
കശ്മീര്‍ വിഷയത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയെ പിന്തുണച്ചെന്നും അമിത് ഷാ
ഷാങ്‌ലി (മഹാരാഷ്ട്ര): കശ്മീരിന്‍റെ പ്രത്യേക അധികാരം പിന്‍വലിച്ച വിഷയത്തില്‍ ലോകം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്നപ്പോള്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടെന്ന് അമിത് ഷാ. യുഎന്നില്‍ പ്രധാനമന്ത്രി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്കൊപ്പമാണ് ലോകരാജ്യങ്ങള്‍ മുഴുവന്‍ നിന്നത്. അതേസമയം പാകിസ്ഥാന്‍ ഒരു മൂലയിലിരുന്ന് വിഷയത്തെ എതിര്‍ക്കുകയാണെന്നും മഹാരാഷ്ട്രയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കവെ അമിത് ഷാ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ കോണ്‍ഗ്രസിനേയും എന്‍സിപിയേയും അദ്ദേഹം വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ എതിര്‍ത്തതെന്ന് ശരത് പവാറും രാഹുല്‍ ഗാന്ധിയും മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. 1971ലെ ഇന്ത്യ പാക് യുദ്ധ വിജയത്തില്‍ ഇന്ദിര ഗാന്ധിയെ ആദ്യമായി അഭിനന്ദിച്ചത് അടല്‍ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഭരണ പ്രതിപക്ഷങ്ങളാണെങ്കിലും രാഷ്ട്രത്തിന്‍റെ കാര്യത്തില്‍ ഒന്നാകണമെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്ത് തീവ്രവാദികള്‍ അതിര്‍ത്തിയില്‍ ജവാന്മാരെ വധിക്കുന്നത് പതിവായിരുന്നു. എന്നാല്‍ നരേന്ദ്രമേദി രാജ്യത്തിന്‍റെ രക്ഷകനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.aninews.in/news/national/politics/entire-world-standing-by-pm-modi-while-pakistan-stands-alone-in-a-corner-amit-shah-on-article-37020191010143143/
Conclusion: