ചണ്ഡിഗഡ്: പഞ്ചാബ് കാബിനറ്റ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അമരീന്ദർ സിംഗിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുഴുവൻ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുമെന്ന് അധികൃതർ അറിയിച്ചു.
കുറച്ചുകാലമായി മിക്ക യോഗങ്ങളും ഇന്‍റർനെറ്റിന്‍റെ സഹായത്തോടെയാണ് നടക്കുന്നതെങ്കിലും ജീവനക്കാര്‍ വഴി വൈറസ് ബാധ പകരാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ എല്ലാ മന്ത്രിമാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗ്രാമീണ വികസന, പഞ്ചായത്ത് മന്ത്രി ത്രിപ്ത് രജീന്ദർ സിംഗ് ബജ്‌വക്ക് ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങളുള്ള ബജ്‌വ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച ഗ്രാമവികസന ഡയറക്ടർ വിപുൽ ഉജ്വാളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷമാണ് ബജ്‌വക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.