ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ഊര്‍ജവകുപ്പിന് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ മേഖലയിലെ കൊവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും ധനമന്ത്രിയുമായും ഊര്‍ജ സഹമന്ത്രിയുമായി നടത്തിയ യോഗത്തിലാണ് നിര്‍ദേശം. യോഗത്തില്‍ ഊര്‍ജ വകുപ്പിന്‍റെ കാര്യക്ഷമത, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്‌തു. യോഗത്തില്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ ഊര്‍ജവകുപ്പിന്‍റെ പ്രാധാന്യം മോദി എടുത്തു പറഞ്ഞു. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി കരാറുകൾ ഫലപ്രദമായി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്‌തു. ഊര്‍ജ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.
ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി - PM Modi to power sector
ഊര്‍ജ മേഖലയിലെ കൊവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് നിര്‍ദേശം.