ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസും കുറ്റവാളി സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചോടെ കൊണൗട്ട് പ്ലേസില്‍ കുറ്റവാളി സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേർക്ക് വെടിയേറ്റത്.
പൊലീസിന് നേരെ വെടിയുതിർത്ത നാല് കുറ്റവാളികളിൽ മൂന്ന് പേരെ പിടികൂടി. ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സലിം, ഇസ്മായില്‍, സൗദ് എന്നിവരാണ് അറസ്റ്റിലായത്. വെടിവെപ്പിൽ പരിക്കേറ്റ സലിം, ഇസ്മൈൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ മാല മോഷ്ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡൽഹി പൊലീസ് പിന്തുടരുകയായിരുന്നു.