ETV Bharat / bharat

തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാര്‍ക്ക് കൊവിഡ്, മൂന്ന് മരണം - തിരുമല തിരുപ്പതി ദേവസ്ഥാനം

മൂന്ന് ജീവനക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 402 പേര്‍ രോഗമുക്തി നേടി

thirupathi thirumala temple  covid 19 latest news  thirupathi temple covid updates  തിരുമല തിരുപ്പതി ദേവസ്ഥാനം  തിരുപ്പതി കൊവിഡ് വാർത്തകൾ
തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാര്‍ക്ക് കൊവിഡ്, മൂന്ന് മരണം
author img

By

Published : Aug 10, 2020, 6:02 PM IST

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ജീവനക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 402 പേര്‍ രോഗമുക്തി നേടി. 338 പേര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൗസിൽ ചികിത്സയിലാണെന്നും ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാൾ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ അൺലോക്കിന്‍റെ ഭാഗമായി ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രം തുറന്നതിന് നിരവധി ആരോപണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു വരുന്നത്. ധനലാഭത്തിനായി ക്ഷേത്രം തുറന്നത് മൂലമാണ് തിരുപ്പതിയിൽ കൊവിഡ് വ്യാപിക്കുന്നത് എന്നാണ് പ്രധാന ആരോപണം. എന്നാൽ, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരും മുന്നോട്ട് വെച്ച എല്ലാ നിർദേശങ്ങളും കര്‍ശനമായി പാലിച്ചാണ് ക്ഷേത്രം തുറന്നതെന്ന് അനില്‍ കുമാര്‍ സിംഗാൾ വ്യക്തമാക്കി. ഒരു ദിവസം 12,000 പേര്‍ക്ക് ദര്‍ശനം നല്‍കുന്ന രീതിയിലാണ് ക്ഷേത്രം തുറന്നതെന്നും അനിൽ കുമാർ സിംഗാൾ കൂട്ടിച്ചേർത്തു.

ജൂലൈ വരെ 2.3 ലക്ഷം തീര്‍ഥാടകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്നും അനിൽ കുമാർ സിംഗാൾ പറഞ്ഞു. ദര്‍ശനത്തിനും പ്രസാദ വിതരണത്തിലും കർശന ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും അനിൽ കുമാർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.