ETV Bharat / bharat

വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് - ഡൽഹി

ഈ മാസം 15ന് ഓഫീസിലെത്തിയ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിന്‍റെ ഓഫീസ് അടച്ചുപൂട്ടി.

Civil Aviation  Rajiv Gandhi Bhawan  COVID-19  Hardeep Singh Puri  self-isolation  വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി  വ്യോമയാന മന്ത്രാലയത്തിന്‍റെ ഓഫീസ് അടച്ചുപൂട്ടി  രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയം  കൊവിഡ് വ്യോമയാന മന്ത്രാലയ ജീവനക്കാരന്  രാജീവ് ഗാന്ധി ഭവനിലെ ഓഫീസ്  ഡൽഹി  കൊറോണ
രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയം
author img

By

Published : Apr 22, 2020, 3:38 PM IST

ന്യൂഡൽഹി: രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രാലയത്തിന്‍റെ ഒരു (ബി) വിഭാഗം അടച്ചുപൂട്ടി. കൂടാതെ, രാജീവ് ഗാന്ധി ഭവൻ അണുവിമുക്തമാക്കാനും ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഏപ്രില്‍ 15ന് ഓഫീസിലെത്തിയ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്ന സഹപ്രവർത്തകരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ നടപടികളും രാജീവ് ഗാന്ധി ഭവന്‍റെ സമീപ പ്രദേശങ്ങളിൽ സ്വീകരിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

  • We stand by our colleague at @MoCA_GoI who has tested positive for COVID19 & have extended all possible medical help & support.

    Those in contact have also been asked to follow the laid down procedures.

    I wish him strength & speedy recovery. https://t.co/ff8gN9dFOW

    — Hardeep Singh Puri (@HardeepSPuri) April 22, 2020 " class="align-text-top noRightClick twitterSection" data=" ">
  • An employee of the ministry who had attended office on 15 April 2020 has tested positive for COVID19 on 21st April. All necessary protocols are being stringently followed on the Premises. All colleagues who came in contact are being asked to go into self isolation as a precaution

    — MoCA_GoI (@MoCA_GoI) April 22, 2020 " class="align-text-top noRightClick twitterSection" data=" ">

തങ്ങളുടെ സഹപ്രവർത്തകന്‍റെ ചികിത്സക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും മന്ത്രാലയം നൽകിയതായി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹി സർക്കാർ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എല്ലാവിധ പ്രതിരോധ നടപടികളും ഇതിനായി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.