ജയ്‌പൂര്‍: രാജസ്ഥാനിലെ സികാറില്‍ അറുപതുകാരനെ കല്ലെറിഞ്ഞ് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കട നടത്തിവന്ന ഓം സിംഗും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കൊലപാതകം. വൃദ്ധനേയും മകനേയും കല്ലു കൊണ്ട് ആക്രമിച്ച സംഘം ഓടി രക്ഷപെടുകയായിരുന്നു. റാണി സതി റോഡില്‍ നാറ്റ് ബസ്തിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഓം സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രാജസ്ഥാനില്‍ വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു - കല്ലെറിഞ്ഞ് കൊന്നു
അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.