ഭോപ്പാല്‍: ഇന്‍ഡോറില്‍ ഗീത ഭവന്‍ സ്‌ക്വയറില്‍ 60 കാരനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെയും എതിര്‍ത്തുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രമേശ് പ്രജാപതിയെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍മ്മല്‍ ശ്രീനിവാസ് പറഞ്ഞു. ആത്മഹത്യാ ശ്രമവും പൗരത്വ ഭേദഗതി നിയമ പ്രതിഷേധവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും പ്രജാപതി സുഖം പ്രാപിച്ചാല്‍ മാത്രമേ വ്യക്തമായ കാരണം അറിയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലുടനീളം സിഎഎ , എൻആർസി വിരുദ്ധ പ്രതിഷേധങ്ങളിൽ പ്രജാപതി സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും പാർട്ടി അംഗങ്ങൾ പറഞ്ഞു.