ETV Bharat / bharat

ഇന്ത്യന്‍ പൗരത്വമില്ല എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ട്; നിസ്സഹായയായി എട്ടുവയസ്സുകാരി - assam

പ്രായപൂര്‍ത്തിയാകാത്ത കുട്ടി എങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കുരുക്ക്.

ഇന്ത്യന്‍ പൗരത്വമില്ല എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ട്; നിസ്സഹായയായി എട്ടുവയസ്സുകാരി
author img

By

Published : Aug 29, 2019, 11:49 PM IST

ചിരാഗ്: ദേശീയ പൗരത്വ പട്ടിക പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആശയ കുഴപ്പങ്ങള്‍ പെരുകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ പട്ടികയില്‍ സംശയകരമായി പേര് ഉള്‍പ്പെട്ട എട്ടു വയസുകാരിക്ക് ഇന്ത്യന്‍ പൗരത്വമില്ല. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പേര് ഉള്‍പ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി എങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കുരുക്ക്. അസമിലെ കുടിയേറ്റക്കാരെ കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിലും കുട്ടിയുടെ പേരില്ല. എന്നാല്‍ വിദേശിയായ ഒരാളുടെ പേരെങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്ന ചോദ്യമാണ് ഉയരുന്നത്. ഈമാസം 31ന് പുറത്തിറങ്ങുന്ന അവസാന ലിസ്റ്റില്‍ കുട്ടിയുടെ പേര് ഉള്‍പ്പെട്ടില്ലെങ്കില്‍ ഇവരെ വിദേശിയായി കണക്കാക്കും.
ഇത്തരം ഒരു സാഹചര്യമുണ്ടായാല്‍ ഫോറിന്‍ ട്രൈബ്യുണലിനെ സമീപിക്കലാണ് പിന്നീടുള്ള വഴി. ട്രൈബ്യൂണലും സമാന നിലപാട് തുടര്‍ന്നാല്‍ കുട്ടിയെ അനുബന്ധ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇക്കാര്യങ്ങള്‍ കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സുപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മാതാപിതാക്കള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.