ജയ്‌പൂർ: രാജസ്ഥാനിലെ പ്രതാപ്‌ഗർ ജില്ലയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. വെള്ളിയാഴ്‌ച രാത്രി വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം തട്ടികൊണ്ട് പോകുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ വീടിന് 300 മീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ കിണറിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.