പനാജി: രാജ്യത്ത് ലോക്‌ഡൗണ്‍ തുടരുന്നതിനിടെ ഗോവയില്‍ കുടുങ്ങിയ 2000 വിദേശികളെ സ്വദേശത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിദേശികളില്‍ ബ്രിട്ടീഷുകാരാണ് കൂടുതലുള്ളത്. സഹായം ആവശ്യപ്പെട്ട് ഗോവ പൊലീസിനെയും ബ്രിട്ടീഷ് എംബസിയെയും സമീപിച്ചിരിക്കുകയാണ് വിദേശികള്‍. ഗോവ ട്രാവല്‍ ആന്‍റ് ടൂറിസം അസോസിയേഷന്‍ വിദേശികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. സംഘത്തെ വിമാനത്താവളത്തിലെത്തിക്കാന്‍ 40 ടാക്‌സി ഡ്രൈവര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്
ചൊവ്വാഴ്‌ച ജര്‍മനി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നിവടങ്ങളില്‍ നിന്നുള്ള 317 വിനോദ സഞ്ചാരികളെ ഗോവയില്‍ നിന്നും ഫ്രാന്‍ങ്ക്ഫര്‍ട്ടിലേക്ക് പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ചിട്ടുണ്ട്. റഷ്യക്കാരായ 133 യാത്രക്കാരെയും തിരിച്ചയച്ചവരില്‍ ഉള്‍പ്പെടുന്നു.