ന്യൂഡൽഹി: സ്വാശ്രയത്വവും ആധുനികവും സമ്പന്നവുമായ ഇന്ത്യയെ നിർമിക്കുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്നും പുതിയ വിദ്യാഭ്യാസ നയം ആത്മവിശ്വാസം ഉളവാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരത് നിർമിക്കുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടിനുശേഷം പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. അത് രാജ്യത്തുടനീളം സ്വാഗതം ചെയ്യപ്പെട്ടു. ഇത് പുതിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ സൈബർ സുരക്ഷാ നയം സർക്കാർ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അടുത്ത 1000 ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളെ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കും. പുതിയ സൈബർ സുരക്ഷാ നയം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.