ന്യൂഡല്‍ഹി; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ മുൻ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന് കുരുക്ക് മുറുകുന്നു. ശിവകുമാറിന്‍റെ മകൾ ഐശ്വര്യയോട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകാൻ നിർദ്ദേശം. മറ്റെന്നാൾ ഹാജരാകാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർദ്ദേശം നല്‍കിയത്.
ശിവകുമാറിന്‍റെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മകൾ ഐശ്വര്യയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട ഇടപാടുകളും എൻഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നുണ്ട്. ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് വേണ്ടിയാണ് ഐശ്വര്യയെ ചോദ്യം ചെയ്യുന്നതെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 2017ജൂലായില്‍ ഡികെ ശിവകുമാറും മകൾ ഐശ്വര്യയും ബിസിനസ് ആവശ്യങ്ങൾക്കായി സിംഗപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഇതും അന്വേഷണ പരിധിയില്‍ വരും.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നി വകുപ്പുകളിലാണ് ശിവകുമാറിന് എതിരെ കേസെടുത്തിരിക്കുന്നത്. 429 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയെന്നാണ് എൻഫോഴ്സ്മെന്‍റ് പറയുന്നത്.
ഡികെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യയ്ക്ക് എൻഫോഴ്സ്മെന്‍റ് നോട്ടീസ് - DK Shivkumar
ശിവകുമാറിന്‍റെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മകൾ ഐശ്വര്യയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട ഇടപാടുകളും എൻഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നുണ്ട്. ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് വേണ്ടിയാണ് ഐശ്വര്യയെ ചോദ്യം ചെയ്യുന്നതെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
![ഡികെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യയ്ക്ക് എൻഫോഴ്സ്മെന്‍റ് നോട്ടീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4399299-918-4399299-1568128595771.jpg?imwidth=3840)