ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വനിത സ്ഥാനാർഥിക്കെതിരെ വിവാദമായ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി.
48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം. ദാബ്രയിൽ പ്രചാരണം നടത്തുന്നതിനിടെ മന്ത്രിയായ ഇമാർതി ദേവിയെ 'ഐറ്റം' എന്ന് സംബോദന ചെയ്‌തതാണ് വിവാദമായത്. വിഷയത്തിൽ ദേശീയ വനിത കമ്മിഷനും കമൽ നാഥിൽ നിന്ന് വിശദീകരണം നേടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇമാർത്തി ദേവി ഉൾപ്പടെ 21 എംഎൽഎമാർ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് കമൽ നാഥ് സർക്കാർ രാജി വയ്‌ക്കേണ്ടി വന്നത്.