ന്യൂഡൽഹി: നിയമസഭ, ലോക്‌സഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഷെഡ്യൂൾ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. 56 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. പ്രളയവും കൊവിഡും കണക്കിലെടുത്ത് ഏഴ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളും, ഒരു ലോക്‌സഭ ഉപതെരഞ്ഞെടുപ്പും മാറ്റിവെക്കാൻ വോട്ടെടുപ്പ് പാനൽ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ എട്ട് ഉപതെരഞ്ഞെടുപ്പുകൾ നടത്താനുള്ള ആറുമാസത്തെ സമയപരിധി സെപ്റ്റംബർ ഏഴിന് അവസാനിക്കുകയായിരുന്നു. എന്നാൽ ഉപതെരെഞ്ഞെടുപ്പ് നടക്കാനുള്ള മുഴുവൻ സീറ്റുകൾക്കും ഇത് ബാധകമാണോയെന്ന് കമ്മിഷൻ വ്യക്തമാക്കിയില്ല.
ഉചിതമായ സമയത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
56 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.