ETV Bharat / bharat

അസമില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം നടത്തി - ഗുവാഹത്തി

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്.

Election Commission review meeting in Guwahati  Assam Assembly polls  latest news on Election Commission of India  തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം നടത്തി  അസം  ഗുവാഹത്തി  Assam
അസമില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം നടത്തി
author img

By

Published : Jan 13, 2021, 5:31 PM IST

ഗുവാഹത്തി: അസമില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ആറംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്നത്. കമ്മീഷന്‍ ഡയറക്‌ടര്‍ ജനറല്‍ ദര്‍മേന്ദ്ര ശര്‍മയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്‌തത്. പ്രിന്‍സിപ്പള്‍ സെക്രട്ടറി നരേന്ദ്ര എന്‍ ഭുട്ടോലിയ, ഇലക്ഷന്‍ എക്‌സ്പെന്‍ഡിക്‌ചര്‍ ഡയറക്‌ടര്‍ പങ്കജ് ശ്രീവാസ്‌തവ, ഐടി ഡയറക്‌ടര്‍ അശോക് കുമാര്‍, നിയമ ഡയറക്‌ടര്‍ വിജയ് പാണ്ഡെ, ഇവിഎം കണ്‍സള്‍ട്ടന്‍റ് വിപിന്‍ കട്ടാരെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

20 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ഇലക്ഷന്‍ ഓഫീസര്‍മാര്‍, സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.